സുൽത്താൻബത്തേരി: ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി കേന്ദ്ര സർക്കാർ വിദ്ഗധ സമിതിയെ നിയോഗിച്ചു. ഗതാഗത വകുപ്പിന്റെയും റെയില്‍ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ ഈ സമിതിയിലുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.
ബന്ദിപ്പൂലേക്കുള്ള രാത്രിയാത്ര നിരോധനം മറികടക്കാൻ തുരങ്കപാത വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ നാല് റോഡിനായി 105 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.